ദോഹ: രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ സ്റ്റോര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനം. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടൈ ബ്രേക്കിലൂടെ ഗ്രാന്‍ഡ് മാള്‍ എഫ്‌സി ചാമ്പ്യന്മാരായി. ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 9 ഔട്ട്ലെറ്റുകള്‍, വെയര്‍ഹൗസ്, ഹെഡ് ഓഫീസ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരാടിയത്.
ഐന്‍ ഖാലിദ് ജെഎസ്‌ക്യു സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് മത്സരങ്ങള്‍ കൊണ്ടും ജീവനക്കാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗ്രാന്‍ഡ് എക്‌സ്പ്രസ് പ്ലാസ മാള്‍ സ്റ്റോര്‍ റണ്ണറപ്പായി. ഓവറോള്‍ ബെസ്റ്റ് പ്ലെയറായി വിഷ്ണുവിനെയും ഓവറോള്‍ ബെസ്റ്റ് ഗോള്‍ കീപ്പറായി നാസിഫിനെയും തിരഞ്ഞെടുത്തു. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും സമ്മാനത്തുകയും റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ കൈമാറി. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ കളിക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച കളിക്കാര്‍ക്ക് ഖിയ അസോസിയേഷന്റെ ടൂര്‍ണമെന്റുകളില്‍ ഗ്രാന്‍ഡ് മാള്‍ എഫ്‌സി ടീമില്‍ കളിയ്ക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയികളായവര്‍ക്കുള്ള വിവിധ ട്രോഫികളും മെഡലുകളും ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ദിഖ്, മറ്റ് സീനിയര്‍ മാനേജ്മന്റ് അംഗങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
