ദോഹ: ചെക്ക് കേസില്‍ ഇരയായ ആള്‍ക്ക് ഖത്തര്‍ കോടതി നഷ്ടപരിഹാരം വിധിച്ചു. ഖത്തറിലെ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിന്റേതാണ് അനുകൂലമായ വിധി. ഗ്യാരണ്ടി ചെക്കില്‍ വ്യാജമായി മാറ്റം വരുത്തിയതിന് വാദിയായ വ്യക്തി ജയിലിലടയ്ക്കപ്പെടുകയും പിഴ ചുമത്തപ്പെടുകയും യാത്രാ വിലക്ക് നേരിടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് 2 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
കേസിന്റെ വിശദാംശങ്ങള്‍ അനുസരിച്ച്, ഇര തന്റെ മുന്‍ ബിസിനസ്സ് പങ്കാളിയും ദീര്‍ഘകാല സുഹൃത്തുമായ ആളോട് ഒരു വാഹനം വാങ്ങുന്നതിനായി 1,62,000 റിയാലിന്റെ വായ്പാ തുകയ്ക്ക് ഒരു ഫിനാന്‍സിംഗ് കമ്പനിയുടെ ഗ്യാരണ്ടറായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് അറബിക് ദിനപത്രമായ അല്‍ ഷാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഗ്യാരണ്ടി എന്ന നിലയില്‍, ഇര സുഹൃത്തിന് ഒരു ബ്ലാങ്ക് ചെക്ക് നല്‍കുകയും ചെയ്തു.
10 വര്‍ഷത്തിനുശേഷം, 28.5 മില്യണ്‍ റിയാലിന്റെ ചെക്ക് തട്ടിപ്പില്‍ സുഹൃത്ത് ഇരയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് കേസില്‍ വിചാരണ ചെയ്യുകയും ഇരയായ വ്യക്തിയെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം തടവും, യാത്രാ വിലക്കും, ഒരു ലക്ഷം റിയാലിന്റെ ജാമ്യവും വിധിച്ചതായി അല്‍ ഷാര്‍ഖ് ന്യൂസ്പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ഇരയുടെ അഭിഭാഷകയായ മന നാസര്‍ ജഷാന്‍ അപ്പീല്‍ നല്‍കുകയും അപ്പീലില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തു. തുടര്‍ന്ന് ചെക്കിലെ കയ്യക്ഷരം ഇരയുടെ കൈയക്ഷരത്തിന് സമാനമല്ലെന്നും, മൂല്യം 28.5 മില്യണ്‍ റിയാലായി വ്യാജമായി എഴുതിയതാണെന്നും കണ്ടെത്തി.
തുടര്‍ന്ന് കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ഇരയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കൂടാതെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തില്‍ കുറ്റവാളി ഇരയ്ക്ക് നഷ്ടപരിഹാരമായി 2 മില്യണ്‍ റിയാല്‍ നല്‍കാനും കോടതി ഉത്തരവിട്ടു.
സൗഹൃദമോ ഏതെങ്കിലും തരത്തിലുള്ള ബന്ധമോ പരിഗണിക്കാതെ, ചെക്കുകള്‍ കൈകാര്യം ചെയ്യുമ്പോഴോ ഏതെങ്കിലും സാമ്പത്തിക കാര്യങ്ങളിലോ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
