റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇനി പുതിയ കമ്പനിക്ക്. റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കോണ്‍സുലാര്‍, വീസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ കരാര്‍ അലങ്കിത് അസൈന്‍മെന്റ്സ് ലിമിറ്റഡിന് ലഭിച്ചു. ഇതുവരെ വി.എഫ്.എസ് ആയിരുന്നു വിസ സേവനങ്ങള്‍ നല്‍കിയിരുന്നത്.
പുതിയ ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത അലങ്കിതിന് കരാര്‍ ലഭിക്കുകയായിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയിലാണ് ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ, വിഎഫ് വേള്‍ഡ് ഹോള്‍ഡിങ്സ്, അലങ്കിത് അസൈന്‍മെന്റ്സ് എന്നീ കമ്പനികള്‍ റിയാദിലെ ടെന്‍ഡറില്‍ പങ്കെടുത്തു.
സൗദി അറേബ്യയിലേക്ക് തൊഴിലിനും സന്ദര്‍ശനത്തിനുമായി എത്തുന്ന ഇന്ത്യക്കാരുടെ വീസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ കരാര്‍ ലഭിക്കുന്ന കമ്പനിയാണ് കൈകാര്യം ചെയ്യുക. 2014 മുതല്‍ വി.എഫ്.എസ് ആണ് ഈ സേവനങ്ങള്‍ ചെയ്തിരുന്നത്. വി.എഫ്.എസിന്റെ സേവനം ഈ വര്‍ഷം ജൂണ്‍ മുപ്പത് വരെയുണ്ടാകും. ഇതിന് ശേഷം അലങ്കിതില്‍ സേവനം ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
