മസ്‌കത്ത്: ഒമാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇന്ന്, ഏപ്രില്‍ 27, ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.32 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചു.
സലാലയില്‍ നിന്ന് ഏകദേശം 155 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രം. അതേസമയം യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. യുഎഇയില്‍ ഭൂചലനത്തില്‍ ആഘാതം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
