ഖത്തറിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ജോലി ഒഴിവ്

12q 1

ദോഹ: ഖത്തറിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒഴിവ്. വിവിധ മന്ത്രാലയങ്ങളിലുടനീളം എല്ലാത്തരം സര്‍ക്കാര്‍ ഇടപാടുകളും കൈകാര്യം ചെയ്യുന്നതില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്വകാര്യ സ്‌കൂള്‍ കാര്യങ്ങളും നിയമപരമായ നടപടിക്രമങ്ങളും കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഖത്തര്‍ തൊഴില്‍ വകുപ്പിന്റെ നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക പ്രക്രിയകളും കൈകാര്യം ചെയ്യാന്‍ കഴിവുണ്ടായിരിക്കണം. എല്ലാ സര്‍ക്കാര്‍ ഇ-സേവനങ്ങളും ഡോക്യുമെന്റേഷനും ഏകോപിപ്പിക്കല്‍ എന്നിവയാണ് ചുമതലകള്‍.

അറബിയിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം. സാധുവായ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും വിസ ട്രാന്‍സ്ഫറിന് എന്‍ഒസിയും നിര്‍ബന്ധമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ qatarschoolteachers@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ 60069115 എന്ന നമ്പറില്‍ വാട്സ്ആപ്പായോ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading