ദോഹ: ലോകബാങ്കിന് സിറിയ നല്‍കാനുള്ള കുടിശ്ശിക സൗദി അറേബ്യയും ഖത്തറും തീര്‍ക്കും. ഇരു രാജ്യങ്ങളും സംയുക്തമായി 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് നീണ്ടുനിന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് 14 വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന സിറിയയ്ക്കുള്ള ലോകബാങ്കിന്റെ സാമ്പത്തിക, സാങ്കേതിക സഹായം പുനരാരംഭിക്കാന്‍ ഈ നിര്‍ണായക തീരുമാനത്തിലൂടെ സാധിക്കും. ലോകബാങ്കിന്റെ ഇടപെടല്‍ പുനഃസ്ഥാപിക്കുന്നത് വരും കാലയളവില്‍ പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിന് സഹായകമാവും.
സിറിയയുടെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന് പിന്തുണ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തറും സൗദി അറേബ്യയും സംയുക്ത പ്രസ്താവന നടത്തിയത്. നിര്‍ണായക മേഖലകളുടെ വികസനത്തിനായി സിറിയയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സ്ഥാപനപരമായ പുനര്‍നിര്‍മ്മാണം, ശേഷി വികസനം, നയരൂപീകരണം, പരിഷ്‌കരണം എന്നിവയ്ക്ക് സംഭാവന നല്‍കുന്ന സാങ്കേതിക സഹായത്തിനും ഇത് വഴിയൊരുക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
