സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, സഹായം വാഗ്ദാനം ചെയ്ത് സൗദി കിരീടവകാശി, കുറ്റക്കാരായ ഒരാളെപ്പോലും വെറുതേ വിടില്ല, തിരിച്ചടിക്കുമെന്നും നരേന്ദ്ര മോദി

1q 106

ഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം. പെഹല്‍ഗാമിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗവും നാളെ ചേരും. പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയാണ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഇന്ത്യ- സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് മോദി സൗദിയിലെത്തിയത്. സൗദി കിരീടാവകാശിയുമായുള്ള ചര്‍ച്ച നടന്നുവരികയാണ്. എന്നാല്‍ ഇതിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികളുടെ ഫാക്ടറി സന്ദര്‍ശനം, വ്യവസായികളുമായി കൂടിക്കാഴ്ച്ച എന്നിവയായിരുന്നു മോദിയുടെ നാളത്തെ പരിപാടികള്‍. ഇതെല്ലാം റദ്ദാക്കിയാണ് മോദി മടങ്ങുന്നത്. നാളെ രാവിലെ മോദി ഇന്ത്യയില്‍ മടങ്ങിയെത്തും. അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading