വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം

schools

അബുദാബി: യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിരോധമേര്‍പ്പെടുത്തി. നിയമം ലംഘിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉപകരണങ്ങള്‍ കണ്ടുകെട്ടും. പ്രസ്തുത വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ പെരുമാറ്റ നിയമം അനുസരിച്ച് നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

എന്നാല്‍ പഠനത്തിന്റെ ഭാഗമായി സ്‌കൂളിന്റെയോ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നിശ്ചിത ദിവസം ലാപ്‌ടോപ് കൊണ്ടുവരുന്നതിന് വിലക്കില്ല. അനാവശ്യമായി അവധിയെടുക്കുന്നതും വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. നിശ്ചിത ഹജര്‍ ഉണ്ടെങ്കിലേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. ദിവസത്തില്‍ 3 ക്ലാസുകള്‍ നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ ലീവായി കണക്കാക്കും. ഇതു മൊത്തം ഹാജര്‍ നിലയെയും ബാധിക്കും. യൂണിഫോം, ഐഡി കാര്‍ഡ് എന്നിവ ധരിക്കാതിരുന്നാലും നടപടിയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading