കുവൈത്തില്‍ നിന്ന് വന്‍ തുക ലോണ്‍ എടുത്ത് മലയാളി നഴ്‌സുമാര്‍ അടക്കം മുങ്ങിയ കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

1q 42

എറണാകുളം: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീശന്‍, കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരുകോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

കേരളത്തില്‍ നിന്നുളള ആയിരത്തിലധികം പേര്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മലയാളി നഴ്സുമാരുള്‍പ്പെടെ കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജോലി ചെയ്യുന്ന സമയത്ത് വന്‍ തുക ലോണെടുത്തശേഷം ലീവെടുത്ത് നാട്ടിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

1425 മലയാളികള്‍ ഗള്‍ഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപയോളം തട്ടിയെന്ന പരാതിയിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അന്‍പത് ലക്ഷം മുതല്‍ രണ്ടുകോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ തുകകള്‍ ലോണുകളായി എടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകള്‍ എടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇംഗ്ലണ്ട്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ശേഷം ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന പരാതി. 1425 ഇന്ത്യക്കാര്‍ കുവൈത്ത് ഗള്‍ഫ് ബാങ്കില്‍ നിന്നായി 700 കോടി തട്ടിയെന്നായിരുന്നു പരാതി. കേരളത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളിലായി 10.21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഉയര്‍ന്ന ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading