റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചില വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹജ്ജ് വിസക്കാര്‍ക്ക്/സൗദി അറേബ്യയിലേക്ക് ഹജ്ജിനായി പോകുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ ഈ നിരോധനം ബാധിക്കില്ല. സാധുവായ ഹജ്ജ് പെര്‍മിറ്റുകള്‍ കൈവശമുള്ള തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാകും.
അനധികൃത വ്യക്തികള്‍ ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി മറ്റ് വിസ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വിസ നിയന്ത്രണം നടപ്പിലാക്കുന്നത്. തിരക്കേറിയ ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജൂണ്‍ പകുതി വരെ വിസ നിരോധനം പ്രാബല്യത്തില്‍ തുടരും. ഇന്ത്യയുള്‍പ്പെടെ ബാധിത രാജ്യങ്ങളിലുള്ളവര്‍ക്കുള്ള ഉംറ, ബിസിനസ്, ഫാമിലി സന്ദര്‍ശന വിസകള്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. അതേസമയം സൗദി വിദേശകാര്യ മന്ത്രാലയം ഈ വിസ നിയന്ത്രണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തുന്നത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഈ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ ഏപ്രില്‍ 13 മുതല്‍ നിര്‍ത്തിവയ്ക്കും. ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പുതിയ വിസകള്‍ നല്‍കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
