ഡല്‍ഹി: നിലവിലെ ബാഗേജ് നിയമ പ്രകാരം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് അനുവദനീയ അളവില്‍ നികുതിയില്ലാതെ സ്വര്‍ണം കൊണ്ടുവരാം. 2016 മുതല്‍ പ്രാബല്യത്തിലായ നിയമപ്രകാരമാണിത്. സ്ത്രീകള്‍ക്ക് എട്ട് പവനും (40 ഗ്രാമും) പുരുഷന്മാര്‍ക്ക് രണ്ടര പവനും (20 ഗ്രാം) സ്വര്‍ണവും നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ കഴിയും. പരിധിയില്‍ കൂടുതല്‍ ഉള്ള സ്വര്‍ണത്തിന് നികുതി അടയ്‌ക്കേണ്ടി വരും.
എന്നാല്‍ പൈതൃകമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് ഈ ചട്ടം ബാധകമാണോ എന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം നിയമത്തിന്റെ കാലപഴക്കവും അടുത്തിടെ സ്വര്‍ണ വില ഉയര്‍ന്ന സാഹചര്യവും ചൂണ്ടിക്കാട്ടി വ്യവസ്ഥയില്‍ ഭേദഗതി വരുത്തുകയോ അല്ലെങ്കില്‍ മേയ് 19നകം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) ഇഷ്യൂ ചെയ്യുകയോ വേണമെന്ന് ഹൈക്കോടതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന് (സിബിഐസി) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസൃതമായി കൊണ്ടുവരുന്ന ആഭരണങ്ങള്‍ക്ക് അതത് രാജ്യത്തെ നടപടിപ്രകാരം ഡിക്ലറേഷന്‍ നല്‍കേണ്ടതുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
