ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ചാന്‍സറി നിര്‍മ്മാണ പദ്ധതിക്കായി ആര്‍ക്കിടെക്ചറല്‍/പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ നിന്നുള്ള താല്‍പ്പര്യ പത്രം (EOI) ക്ഷണിക്കുന്നു.
ചാന്‍സലറി, കോണ്‍സുലര്‍, സാംസ്‌കാരിക മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന എംബസിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഡിസൈന്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടുന്ന പ്രോജക്ട് മാനേജ്‌മെന്റ് & കണ്‍സ്രക്ഷന്‍ സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ടാണ് താല്‍പര്യപത്രം ക്ഷണിച്ചത്.
കെട്ടിടത്തിന്റെ ഡിസൈന്‍ ഘട്ടം മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെയുള്ള മുഴുവന്‍ പ്രോജക്റ്റുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍. പാര്‍ക്കിംഗ് സ്ഥലങ്ങളും മറ്റ് സേവനങ്ങളും ഒഴികെ പദ്ധതിയുടെ ബില്‍റ്റ്-അപ്പ് വിസ്തീര്‍ണ്ണം ഏകദേശം 5140 ചതുരശ്ര മീറ്റര്‍ ആയിരിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ എല്ലാ എന്‍ക്ലോഷറുകളും അവയുടെ ഇംഗ്ലീഷ് വിവര്‍ത്തനവും, സിഡി/ഡിവിഡി/റിമൂവബിള്‍ ഡ്രൈവിലോ സ്‌കാന്‍ ചെയ്ത പിഡിഎഫ് പകര്‍പ്പുകളുമായി അപേക്ഷ സമര്‍പ്പിക്കണം. 2026 മെയ് 14 ന് ദോഹാ പ്രാദേശിക സമയം 4:30 ന് മുമ്പ് ഹെഡ് ഓഫ് ചാന്‍സറി, ഇന്ത്യന്‍ എംബസി, ദോഹ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വൈകി സമര്‍പ്പിക്കുന്നവ നിരസിക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Indian Embassy invites Expressions of Interest (EOI) from reputed firms to provide comprehensive Design, Engineering, Project Management & Construction Supervision Consultancy services for construction of a new integrated complex comprising Chancery, Consular and Cultural areas along with ancillary facilities
