കോഴിക്കോട്: കേരളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവര്‍ അണ്ടര്‍ടേക്കിംഗ് നല്‍കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. അപേക്ഷ നല്‍കി വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഇനി അവസരം ലഭിച്ചാല്‍ ഹജ്ജിന് പോകാന്‍ തയ്യാറുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള അണ്ടര്‍ടേക്കിങ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ, ഏപ്രില്‍ മൂന്നിന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അണ്ടര്‍ടേക്കിംഗ് ഓണ്‍ലൈനായി മാത്രമായിരിക്കും.
ഓണ്‍ലൈനായി അണ്ടര്‍ടേക്കിംഗ് സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വര്‍ഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഇതിനുള്ള സൗകര്യം ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റില്‍ പില്‍ഗ്രിം ലോഗിനില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് അണ്ടര്‍ടേക്കിങ് നല്‍കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
