ദുബായ്: ദുബായില്‍ നിന്നും മുംബൈയിലേക്ക് അണ്ടര്‍ വാട്ടര്‍ റെയില്‍ പാത വരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്തെത്തിയത്. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കും. ഇരു രാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന യാത്രയ്ക്ക് ഒരു ബദല്‍ മാര്‍ഗം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെയുള്ള ചരക്കുകളും കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയ്ക്കും യുഎഇക്കും ഇടയില്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുകയും പദ്ധതി ലക്ഷ്യമിടുന്നു.
അംഗീകാരം ലഭിച്ചാല്‍ 2030ഓട് കൂടി പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതോടെ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. ഇന്ത്യക്കും യുഎഇക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതര രാജ്യങ്ങള്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കെത്താന്‍ വിമാന യാത്രയ്ക്ക് 4 മണിക്കൂറാണ് എടുക്കുന്നത്. അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വരുന്നതോടെ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. കൂടാതെ, യാത്രക്കാര്‍ക്ക് ആഴക്കടലിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള 2000 കിലോമീറ്റര്‍ ദൂരത്തെയാണ് ഈ അണ്ടര്‍ വാട്ടര്‍ റെയില്‍ പാത ബന്ധിപ്പിക്കുക. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരുന്ന ഈ പദ്ധതി മുന്‍ വര്‍ഷങ്ങളിലും മുന്നോട്ട് വന്നിരുന്നു. എന്നാല്‍, പദ്ധതിയുടെ അംഗീകാരത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
