കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ തീരുമാനം. ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് കോസ്‌വേയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിക്കെതിരെയാണ് നടപടി. നാടുകടത്താനും രാജ്യത്തേക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് പട്രോളിംഗിനിടെയാണ് പ്രവാസിയുടെ ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
വ്യക്തിപരമായ കാരണത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
