മസ്‌കത്ത്: മസ്‌കത്തിലെ ഖുരിയാത്ത് വിലായത്തിലെ വാണിജ്യ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. കാണാതായ വ്യക്തിക്കായുള്ള തിരച്ചില്‍ തുടരുന്നതായി സിഡിഎഎയുടെ പ്രതികരിച്ചു. ഇയാള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ഇന്ന്, വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഉഗ്ര ശബ്ദത്തോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളേയും അപകടം ബാധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ആരൊക്കെയാണെന്ന് വിവരം ലഭ്യമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
