മദീന: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു നിസി ദമ്പതികളുടെ മകള്‍ ടിന ബിജു(26), അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്‌സ്(27) എന്നിവരാണ് മരണപ്പെട്ട മലയാളികള്‍. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
അല്‍ ഉലയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം എതിര്‍ദിശയില്‍ നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ് ക്രൂസര്‍ വാഹനവുമായി കൂട്ടിയിടിച്ച് വാഹനത്തിന് തീപിടിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ കത്തിയമര്‍ന്നിരുന്നു എന്നാണ് വിവരം.
ഈ വരുന്ന ജൂണ്‍ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. കല്ല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയിലായിരുന്നു അപകടം നടന്നത്. മദീനയിലെ കാര്‍ഡിയാക് സെന്ററിലെ നഴ്‌സായിരുന്നു ടീന. പ്രതിശ്രുത വരനായ അഖില്‍ ലണ്ടനില്‍ നിന്നെത്തിയതായിരുന്നു.
നിലവില്‍ അല്‍ ഉലയിലെ മുഹ്‌സിന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മദീന ആശൂപത്രിയിലേക്ക് മാറ്റും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
