ഇന്ത്യ-യുഎഇ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയും

airport travel 2 al 1

അബുദാബി: യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അബ്ദുള്‍ നാസര്‍ ജമാല്‍ അല്‍ഷാലി. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കില്‍ ഇത്രത്തോളം കുറവ് വരുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി വരെ ലാഭിക്കാന്‍ കഴിയുമെന്നും ജമാല്‍ അല്‍ഷാലി പറഞ്ഞു. ഇന്ത്യയുമായി 4:1 എയര്‍ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിര്‍ദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഇന്ത്യന്‍ വിമാന കമ്പനികള്‍ അവരുടെ സര്‍വീസുകള്‍ ഉയര്‍ത്താന്‍ മുന്നോട്ടുവന്നാല്‍ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉയര്‍ത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകള്‍ കുറയാനുമാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അല്‍ഷാലി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading