അൽ-സറായത് സീസണ്‍; ഖത്തറില്‍ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത

rain thunder

ദോഹ: ഖത്തര്‍ ഇപ്പോള്‍ അല്‍-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്. സാധാരണയായി മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെയാണ് ഈ സീസണ്‍ നീണ്ടുനില്‍ക്കുന്നത്. ഇതിനോടനുബന്ധിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കാലാവസ്ഥ വേഗം മാറുന്നതിനാല്‍ ഇടിമിന്നലിന് സാധ്യതയുണ്ട്. പെട്ടെന്നുള്ള കനത്ത മഴ, സജീവമായ മിന്നല്‍, പ്രാദേശിക പൊടിക്കാറ്റുകള്‍ക്ക് കാരണമായേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

‘അല്‍-സറയാത്ത്’ എന്ന പേര് തന്നെ ഈ കാലാവസ്ഥയുടെ ഇടയ്ക്കിടെയുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വൈകുന്നേരങ്ങളിലാണ് കാലാവസ്ഥ മോശമാകുന്നത്. ചില പ്രദേശങ്ങളെ ഗണ്യമായ തീവ്രതയോടെ ബാധിക്കുകയും ചെയ്യും. അതിനാല്‍ ഔട്ടഡോര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇടിമിന്നല്‍ സമയത്ത് വീടിനുള്ളില്‍ തന്നെ തുടരുക, കനത്ത മഴയുള്ളപ്പോള്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുക, ശക്തമായ കാറ്റില്‍ ബാധിക്കാവുന്ന ഭാരം കുറഞ്ഞ വസ്തുക്കള്‍ സുരക്ഷിതമാക്കുക എന്നിവയുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചു.

ഈ കാലയളവില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading