ഡല്‍ഹി: വിമാന യാത്രയ്ക്കിടെ ആകാശത്തുവെച്ച് സീറ്റ് ഇളകിവന്ന അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഒരു യാത്രക്കാരന്‍. ഡല്‍ഹി-ലക്‌നൗ ഇന്റിഗോ വിമാനത്തിലായിരുന്നു അനുഭവം. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഇന്റിഗോ അധികൃതര്‍ രംഗത്തെത്തി. വിഷയം ഏറ്റവും ഗൗരവത്തില്‍ തന്നെ പരിഗണിക്കുകയാണെന്നും കമ്പനി അറിയിച്ചു.
ആകാശത്തുവെച്ച് ഉണ്ടായ ‘മിനി ഹാര്‍ട്ട് അറ്റാക്ക്’ എന്നാണ് യുവാവ് വിമാനത്തിലെ അനുഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരമൊരു അനുഭവം ഇത് ആദ്യമായിട്ടായിരുന്നു. വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ സീറ്റിന് ചെറിയം ഇളക്കം. ഒരു നിരയിലെ മൂന്ന് സീറ്റുകള്‍ ഒരുമിച്ച് പിന്നിലേക്ക് പോയെന്ന് യുവാവ് പറയുന്നു. സീറ്റുകള്‍ മുന്നിലേക്കും പിന്നിലേക്കും ആടുന്ന അനുഭവമാണുണ്ടായതെന്നും ഇയാള്‍ പറഞ്ഞു. ഇതിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രശ്‌നമുണ്ടായപ്പോഴുള്ള വിമാന ജീവനക്കാരുടെ ഇടപെട്ടു. അതും അദ്ദേഹം എടുത്തുപറഞ്ഞു. ഉടനെ തന്നെ യാത്രക്കാരെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി. പിന്നീട് യാത്രക്കാരെ ഇറക്കിയ സമയത്ത് പ്രശ്‌നം പരിഹരിക്കാനായി മെയിന്റനന്‍സ് ജീവനക്കാരെ എത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.
വലിയൊരു പ്രശ്‌നമായി തോന്നില്ലെങ്കിലും പ്രായമായവരോ രോഗികളോ ഇത്തരമൊരു സീറ്റില്‍ ഇരിക്കേണ്ടി വരുന്നത് ചിലപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നും യാത്രക്കാരന്‍ പറയുന്നു. അതേസമയം സീറ്റുകളുടെ ലോക്കിങ് സംവിധാനത്തില്‍ അസാധാരണമായുണ്ടായ പിഴവാണ് കാരണമെന്ന് ഇന്റിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം ഗൗരവത്തിലെടുത്ത് അന്വേഷിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ തങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണനയുള്ള കാര്യമാണെന്നും ഇന്റിഗോ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
