അബുദാബി: യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നാഷണല്‍ മീഡിയ ഓഫീസ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഓഫീസ് മുന്നറിയിപ്പ് നല്‍കി.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ധാര്‍മികവും നിയമപരവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. ദേശീയ ചിഹ്നങ്ങളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും വ്യക്തികളെയും ദുരുപയോഗം ചെയ്യുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഉള്ളടക്കം പാടില്ല. തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍, വിദ്വേഷ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമം ലംഘനമാണ്.
അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കത്തെക്കുറിച്ച് ഔദ്യോഗിക ചാനലുകളിലൂടെ വിവരം അറിയിക്കണമെന്നും ദേശീയ മീഡിയ ഓഫീസ് അഭ്യര്‍ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
