ചൈന: ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടിയുമായി ചൈന. അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 10-15% അധിക തീരുവ ചുമത്താന്‍ ചൈനീസ് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെ അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ആഗോള വ്യാപാര യുദ്ധത്തില്‍ ചൈനയുടെ ഈ തീരുമാനം നിര്‍ണയാകമാകും.
യുഎസിലെ കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പില്‍ പറയുന്നു. സോയാബീന്‍, പന്നിയിറച്ചി, ബീഫ്, കടല്‍ വിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ താരിഫ് 10% വര്‍ദ്ധിപ്പിക്കും. ഇന്ന് മുതല്‍ ചൈന, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കാണ് യുഎസ് വന്‍തോതിലുള്ള തീരുവകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
