തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ തപാല്‍ മുഖേന ഫ്രാന്‍സില്‍ നിന്നും എംഡിഎംഎ വരുത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുല്‍ കൃഷ്ണ(23 വയസ്)യാണ് പിടിയിലായത്. 10.04 ഗ്രാം എംഡിഎംഎ ഇയാളുടെ പേരില്‍ വന്ന പാഴ്സലില്‍ നിന്നും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.
എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സജി വിയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊച്ചി ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററിന്റെ ഓഫീസില്‍ നിന്നാണ് പാര്‍സല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് എക്‌സൈസ് സംഘം അതുല്‍ കൃഷ്ണയുടെ വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
കൊച്ചിയില്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് വിദേശത്ത് നിന്നും രാസലഹരി എത്തിച്ച കേസില്‍ മറ്റൊരു യുവാവും പിടിയിലായി. കോഴിക്കോട് കുതിരവട്ടം സ്വദേശി മിര്‍സാബ് ആണ് പിടിയിലായത്. പാര്‍സലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം കാരിക്കാമുറിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്ക് ജര്‍മ്മനിയില്‍ നിന്നെത്തിയ പാര്‍സല്‍ സ്‌കാനിങില്‍ സംശയം തോന്നിയതോടെ വിവരം എറണാകുളം സര്‍ക്കിള്‍ എക്‌സൈസ് ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
