ദോഹ: നോമ്പുതുറക്കുന്നതിന് അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ റോഡില്‍ തിരിക്കുകൂട്ടേണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇഫ്താറിനും പുലര്‍ച്ചെ നോമ്പ്‌നോല്‍ക്കാനുമുള്ള സമയത്ത് റോഡുകളില്‍ അമിത വേഗതത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ഗതാഗത നിയമങ്ങള്‍ ലംഘിക്കാന്‍ കാരണമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഗതാഗത മന്ത്രാലയവും അമിത വേഗതയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടയില്‍ നോമ്പ് തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ാെഴിവാക്കണം. ഇഫ്താര്‍ സമയത്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം മാത്രം നോമ്പ് തുറക്കുകയെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
