ദോഹ: ഗസ വെടിനിര്‍ത്തലിലെ എല്ലാ കരാര്‍ വ്യവസ്ഥകളും നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നതില്‍ മുന്നറിപ്പുമായി ഖത്തര്‍. നിര്‍ബന്ധിതമായുള്ള കൈമാറ്റ നിര്‍ദ്ദേശങ്ങള്‍, വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം വര്‍ദ്ധിക്കുന്നത് എന്നിവ മിഡില്‍ ഈസ്റ്റിലെയും ലോകത്തെയും സുരക്ഷയെയും സ്ഥിരതയെയും കൂടുതല്‍ അപകടത്തിലാക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
മനുഷ്യാവകാശ കൗണ്‍സിലിന്റെ 58-ാമത് സെഷന്റെ ചട്ടക്കൂടിനുള്ളില്‍, മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായുള്ള പൊതു സംവാദത്തില്‍ പങ്കെടുക്കവേ, ജനീവയിലെ യുഎന്‍ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുല്‍റഹ്‌മാന്‍ അല്‍ മുഫ്താഹ് നടത്തിയ പ്രസ്താവനയിലാണ് ഖത്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിര്‍ത്തലിലും തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറിലും കലാശിച്ച മധ്യസ്ഥ ശ്രമങ്ങളിലെ ഖത്തര്‍ ഭരണകൂടത്തിന്റെ ഇടപെടലും അദ്ദേഹം വിശദീകരിച്ചു. ഗസ മുനമ്പിലെ സമീപകാല ഇസ്രായേല്‍ ആക്രമണം അവശേഷിപ്പിച്ച വംശഹത്യയുടെയും കടുത്ത ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങള്‍ സമീപകാല ചരിത്രത്തില്‍ അഭൂതപൂര്‍വമാണെന്നും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളും വരും കാലഘട്ടത്തിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയെ പിന്തുണയ്ക്കുന്നത് തുടരാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
