യുഎഇയില്‍ ഇന്ത്യക്കാരിയുടെ വധശിക്ഷ നടപ്പാക്കി

1b

അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി. ഫെബ്രുവരി 15നാണ് 33 കാരിയായ ഷഹ്‌സാദിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഫെബ്രുവരി 28ന് വധശിക്ഷ നടപ്പാക്കിയെന്ന വിവരം യുഎഇയില്‍ നിന്നും വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് അഞ്ചിന് നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മകളുടെ വിവരങ്ങള്‍ അറിയാന്‍ ഷഹ്‌സാദിന്റെ പിതാവ് ഷാബിര്‍ ഖാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതോടെയാണ് ശിക്ഷാ വിവരം പുറത്തറിയുന്നത്. കുട്ടി മരിച്ചതിന് പിന്നാലെ വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കളാണ് കേസ് നല്‍കിയത്. തുടര്‍ന്ന് യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

2021 ലാണ് ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഗൊയ്റ മുഗ്ലി ഗ്രാമത്തില്‍ നിന്നുള്ള ഷഹ്‌സാദി ഖാന്‍ അബുദാബിയിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഉസൈറുമായുള്ള ബന്ധത്തിലൂടെയാണ് വിദേശത്തേക്ക് കടന്നത്. കുട്ടിക്കാലത്തുണ്ടായ ഗുരുതരമായ പൊള്ളലിന് വൈദ്യചികിത്സ ഉള്‍പ്പെടെ മികച്ച ഭാവിയാണ് മകള്‍ക്ക് ഉസൈര്‍ വാഗ്ദാനം ചെയ്തതെന്ന് പിതാവ് ഷബീര്‍ ഖാന്‍ പറഞ്ഞു. 2021 നവംബറില്‍ അബുദാബിയിലെത്തിയ മകളുടെ വിസ ആറു മാസത്തേക്കായിരുന്നു. ഉസൈര്‍ തന്റെ ബന്ധുവായ ഫായിസ് നാദിയ ദമ്പതികള്‍ക്ക് ജോലിക്കാരിയായി ഷഹ്‌സാദിയെ വില്‍ക്കുകയായിരുന്നു എന്നും പിതാവ് പറഞ്ഞു.

ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ പരിപാലനമായിരുന്നു ഷഹ്‌സാദിയുടെ ജോലി. 2022 ഫെബ്രുവരിയിലാണ് ഷഹ്‌സാദി പരിചരിക്കുന്ന കുഞ്ഞ് മരിക്കുന്നത്. ഇതോടെ ഷഹാസാദിയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുകയായിരുന്നു. അന്വേഷണം നടക്കുകയും ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയുടെ മരണം കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് ഷഹ്സാദിയും പിതാവും വാദിച്ചത്. ഇവര്‍ മാതാവുന്ദി പൊലീസ് സ്റ്റേഷനില്‍ 2024 ജൂലൈ 15ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading