മനാമ: ബഹ്‌റൈനില്‍ റമദാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവര്‍ത്തന സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലര്‍ അനുസരിച്ച്, രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങള്‍, അധികാരികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ റമദാനിലുടനീളം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും. പുണ്യമാസത്തില്‍ ജീവനക്കാരുടെ ആത്മീയവും വ്യക്തിപരവുമായ ബാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ വര്‍ക്ക് ഷെഡ്യൂള്‍ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് തീരുമാനം.
അതേസമയം ജീവനക്കാരെ നോമ്പ് അനുഷ്ഠിക്കാനും മതപരമായ ആചാരങ്ങളില്‍ എളുപ്പത്തില്‍ ഏര്‍പ്പെടാനും അനുവദിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. അതേസമയം തൊഴില്‍ നിയമങ്ങള്‍ക്കും കമ്പനി നയങ്ങള്‍ക്കും അനുസൃതമായി അനുയോജ്യമായ ജോലി സമയം സ്വീകരിക്കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
