ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം, അടയാളം ഖത്തറുമായി സഹകരിച്ച് പുസ്തക പ്രകാശനവും സാംസ്‌കാരിക സദസും സംഘടിപ്പിച്ചു. ചടങ്ങില്‍ അന്‍സാര്‍ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതകള്‍ ‘ഹെയില്‍സ്റ്റോണ്‍’, ഷംന ആസ്മിയുടെ ‘പരദേശിയുടെ മേല്‍വിലാസം’ എന്നീ കവിതാ സമാഹരങ്ങളുടെ പ്രകാശനം നടന്നു. ദോഹ പ്രവാസി സമൂഹത്തിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്തെ നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു.
വ്യത്യസ്ത സംസ്‌കാരങ്ങളെ പരസ്പരം ശക്തിപ്പെടുത്താനും രാജ്യങ്ങള്‍ തമ്മില്‍ സാംസ്‌കാരിക വിനിമയത്തിനുള്ള പാലം പണിയാനും സാഹിത്യ പ്രവര്‍ത്തനത്തെക്കാള്‍ മികച്ച മാധ്യമമില്ലെന്ന് ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തവാസുല്‍ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ പബ്ലിഷിംഗ്, റിസര്‍ച്ച് ആന്‍ന്റ് ഡയലോഗ്’ ഡയറക്ടര്‍ ഡോ. സെബ്രീന ലീ പറഞ്ഞു. അന്‍സാര്‍ അരിമ്പ്രയുടെ ‘ഹെയില്‍സ്റ്റോണ്‍’ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ് പുസ്തകം ഏറ്റുവാങ്ങി. ആദ്യ പ്രതി ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകനും ഏബിള്‍ ഗ്രൂപ്പ് ഡയറക്ടറുമായ ഖാലിദ് കമ്പളവനില്‍ നിന്നും അടയാളം ഖത്തര്‍ പ്രവര്‍ത്തകനായ പ്രദോഷ് സ്വീകരിച്ചു. 
ഷംന ആസ്മിയുടെ കവിതാ സമാഹാരം,’പരദേശിയുടെ മേല്‍വിലാസം’ മലയാള നാട് എഡിറ്ററും അല്‍ഷായ ഗ്രൂപ്പ് കണ്‍ട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ഐസിസി ഓഫീസ് മാനേജര്‍ മുഹമ്മദ് അഷ്‌റഫ് പുസ്തകം ഏറ്റുവാങ്ങി. തന്‍സിം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കലില്‍ നിന്നും ആദ്യ പ്രതി സ്വീകരിച്ചു.
അബര്‍ദീന്‍ യൂണിവേഴ്‌സിറ്റി ഖത്തര്‍ ലക്ചറര്‍ ത്വയ്യിബ ഇബ്രാഹിം, ബിര്‍ലാ പബ്ലിക് സ്‌കൂള്‍ മലയാളം അധ്യാപകന്‍ റിഷി പനച്ചിക്കല്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. ന്യൂസ് ട്രയല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹുസൈന്‍ അഹമ്മദ് വായനാനുഭവം പങ്കുവെച്ചു. അല്‍ ഏബിള്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഖാലിദ് കമ്പളവന്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, എഴുത്തുകാരന്‍ യൂനുസ് പി ടി, ഫോക് ഖത്തര്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, കൊടിയത്തൂര്‍ ഫോറം പ്രസിഡന്റ് അസീസ്, ഫാര്‍മ കെയര്‍ എം ഡി നൗഫല്‍ കട്ടയാട്ടില്‍, മജീദ് നാദാപുരം, മൈന്‍ഡ് ട്യൂണ്‍ ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് അംഗം ബഷീര്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും അടയാളം ഖത്തര്‍ എക്‌സി മെമ്പര്‍ സുധീര്‍ എം എ നന്ദി പ്രഭാഷണവും നടത്തി. ശ്രീകല ജിനന്‍ പരിപാടി നിയന്ത്രിച്ചു. പുസ്തക രചയിതാക്കളായ അന്‍സാര്‍ അരിമ്പ്ര, ഷംന ആസ്മി എന്നിവര്‍ മറു മൊഴിഭാഷണം നിര്‍വഹിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
