ഖത്തറില്‍ റമദാന്‍ ഈന്തപ്പഴ പ്രദര്‍ശന-വിപണന മേള നാളെ മുതല്‍

dates

ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് ഈന്തപ്പഴ പ്രദര്‍ശന-വിപണന മേള നാളെ മുതല്‍ ആരംഭിക്കും. ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും നാളെ, ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഈന്തപ്പഴങ്ങളെയും റമദാന്‍ അനുബന്ധ സാധനങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിക്കും.

വിശുദ്ധ റമദാന്‍ മാസത്തിനായുള്ള തയ്യാറെടുപ്പിനായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ, സുഗന്ധദ്രവ്യങ്ങള്‍, റമദാന്‍ ടേബിള്‍ സപ്ലൈസ് തുടങ്ങിയ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ, വിവിധ ഇനങ്ങളിലെ ഈന്തപ്പഴങ്ങളുടെ വിപുലമായ ശ്രേണിയും പ്രദര്‍ശനത്തില്‍ ഒരുക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും തുടര്‍ന്ന് വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഉപഭോക്താക്കള്‍ക്ക് അവ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading