സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 12 ആഴ്ച പ്രസവാവധി: പുതിയ തൊഴില്‍ നിയമം നാളെ മുതല്‍

saudi arabia

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരികള്‍ക്ക് പന്ത്രണ്ട് ആഴ്ച പ്രസാവവധി. കൂടുതല്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്ന പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രസവത്തീയതിക്ക് നാലാഴ്ച മുമ്പ് മുതല്‍ എപ്പോള്‍ വേണമെങ്കിലും ഈ അവധി ജീവനക്കാരികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഓവര്‍ ടൈം ജോലിക്ക് തൊഴിലാളിയുടെ അനുമതി പ്രകാരം മറ്റൊരു ദിവസം അവധി അനുവദിക്കാം. ഇതിന് പുറമെ, സഹോദരനോ സഹോദരിയോ മരിച്ചാല്‍ മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധിയും ലഭിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനും പുതിയ വ്യവസ്ഥ നിലവില്‍ വന്നു.

പുതിയ വ്യവസ്ഥ പ്രകാരം, തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നത് എങ്കില്‍ ചുരുങ്ങിയത് 30 ദിവസം മുന്‍പും തൊഴിലുടമയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 60 ദിവസം മുന്‍പും നോട്ടിസ് നല്‍കിയിരിക്കണം. ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ താമസ, യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം. ഇല്ലെങ്കില്‍ താമസ, യാത്രാ അലവന്‍സുകള്‍ വിതരണം ചെയ്യണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading