തിരുവനന്തപുരം: മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 8.45ന് മസ്‌കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിന് മാത്രമേ വിമാനം പുറപ്പെടൂവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് എയര്‍ എക്‌സ്പ്രസിന്റെ വിശദീകരണം.
പ്രതിഷേധത്തിനൊടുവില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍, മുറി അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടലിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പ് വന്നതിനെ പിന്നാലെ 15 മുറി യാത്രക്കാര്‍ക്കായി അനുവദിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
