ഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന തരത്തില്‍ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റാണെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ആരംഭിച്ചത്. 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇന്ത്യയില്‍ 7,842 പരീക്ഷ കേന്ദ്രങ്ങളിലും വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായാണ് പരീക്ഷകള്‍ നടക്കുക. മാര്‍ച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
