‘ഖത്തര്‍ ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം ചെലവില്‍ വന്നു’ എന്ന് പറഞ്ഞത് തെറ്റ്; ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കളുടെ സംഘടന

jayan

കൊച്ചി: നടനും സിനിമാ സംഘടനയായ അമ്മയുടെ (എഎംഎംഎ) മുന്‍ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കളുടെ സംഘടന. രണ്ട് ദിവസം മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജയന്‍ ചേര്‍ത്തല നടത്തിയ പരാമര്‍ശത്തിലാണ് കേസ്. ജയന്‍ ചേര്‍ത്തലയ്ക്ക് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

കടക്കെണിയിലായ നിര്‍മാതാക്കളുടെ സംഘടന എഎംഎംഎയില്‍ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മാതാക്കളുടെ സംഘടന പറയുന്നു. ജയന്‍ ചേര്‍ത്തല സംഘടനയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവഹേളിച്ചു. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാന്‍ ഉണ്ടെന്ന് പറഞ്ഞതും തെറ്റ്. ഖത്തര്‍ ഷോയില്‍ മോഹന്‍ലാല്‍ സ്വന്തം ചെലവില്‍ വന്നു എന്ന് പറഞ്ഞതും തെറ്റായ കാര്യം. എല്ലാത്തിനും കൃത്യമായ തെളിവുണ്ട്. സംഘടനയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവഹേളിച്ചത്തില്‍ മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച് ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു.

കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കളുടെ സംഘടന സമീപിച്ചപ്പോള്‍ അമ്മ ഒരു കോടി നല്‍കിയെന്നാണ് ജയന്‍ ചേര്‍ത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading