ദോഹ: ഖത്തറില്‍ വാണിജ്യ കമ്പനികളുടെ നിയമം ലംഘിച്ചതിന് ഒരു സ്വകാര്യ കമ്പനിക്കെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. രാജ്യത്തെ വാണിജ്യ കമ്പനി നിയമത്തിലെ, ആര്‍ട്ടിക്കിള്‍ 205, 206, 324 എന്നിവയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ഖത്തരി സ്വകാര്യ ജോയിന്റ് സ്റ്റോക്ക് സ്ഥാപനമായ അല്‍-ഹദാഫ് കമ്പനി ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് എന്ന കമ്പനിക്കാണ് നിയമലംഘനത്തിന് മന്ത്രാലയം ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്.
ഒരു സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനിയായിട്ടും, ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ ഷെയറുകള്‍ വാഗ്ദാനം ചെയ്ത് ഈ കമ്പനി പ്രാദേശിക പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നിയമവിരുദ്ധമായി പരസ്യം നല്‍കിയിരുന്നു. പബ്ലിക് സബ്സ്‌ക്രിപ്ഷനായി ഇത്തരത്തില്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനികള്‍ക്ക് അനുവാദമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്.
രാജ്യത്ത് ബാധകമായ വാണിജ്യ കമ്പനികളുടെ നിയമവും അതിന്റെ നിയമ നിര്‍മ്മാണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
