പെണ്‍വാണിഭം, മസാജ് സെന്ററില്‍ അനാശാസ്യം; സൗദിയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പ്രവാസികള്‍ അറസ്റ്റില്‍

massage

ജിദ്ദ: ജിദ്ദയില്‍ റിലാക്സേഷന്‍ ആന്‍ഡ് ബോഡി കെയര്‍ സെന്ററില്‍ പൊതുസദാചാര ലംഘനം നടത്തിയ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സെക്യൂരിറ്റിക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ജിദ്ദ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ നിയമനടപടികള്‍ക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ജിദ്ദ പോലീസ് അറിയിച്ചു. നിയമലംഘനം നടത്തിയതിന് മസാജ് സെന്ററിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.

അതേസമയം റിയാദില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസി യുവതികള്‍ അറസ്റ്റില്‍. റിയാദിലെ ഒരു ഹോട്ടലില്‍ പെണ്‍വാണിഭം നടത്തിയ മൂന്ന് പ്രവാസി യുവതികള്‍ റിയാദ് മേഖല പോലീസ് നടത്തിയ സുരക്ഷാ റെയ്ഡിനിടെ പിടിയിലായി. കമ്മ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഏകോപനത്തില്‍ നടത്തിയ റെയ്ഡിനിടയാണ് അറസ്റ്റ്. നിയമ നടപടികള്‍ക്ക് ശേഷം സ്ത്രീകളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading