മനാമ: റമദാനില്‍ രാജ്യത്തെ സ്‌കൂളുകള്‍ രാവിലെ 8:00 മുതല്‍ തുറക്കും. രാവിലെ ഒന്‍പത് മണിവരെ ഒരു മണിക്കൂര്‍ വൈകിപ്പിക്കാനുള്ള പാര്‍ലമെന്ററി നിര്‍ദ്ദേശം നിരസിച്ചാണ് സര്‍ക്കാര്‍ തീരുമാനം പുറപ്പെടുവിച്ചത്. വിശുദ്ധ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുമുള്ള പ്രതിബദ്ധതയും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രഭത സമയത്തെ പുതിയ ബസ് കാത്തിരിപ്പ് സമയവും പ്രഖ്യാപിച്ചു. പുതിയ ഷെഡ്യൂളില്‍, പ്രൈമറി, ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കാത്തിരിപ്പ് സമയം രാവിലെ 7:10, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 6:55നും ആയിരിക്കും. വൊക്കേഷണല്‍, ടെക്‌നിക്കല്‍ എജ്യുക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്കും മതസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കാത്തിരിപ്പ് സമയം രാവിലെ 6:45 നും സജ്ജീകരിക്കും.
ബന്ധപ്പെട്ട അധികാരികളുമായുള്ള കൂടിയാലോചനകളുടെയും പൊതുവിദ്യാലയങ്ങളിലുടനീളമുള്ള രക്ഷകര്‍ത്താക്കളുടെ കൗണ്‍സിലുകളില്‍ നിന്നുള്ള അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
