ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലേക്ക് പോകും. സൗഹൃദ രാജ്യമായ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി അമീര്‍ നാളെ, ഫെബ്രുവരി 17, തിങ്കളാഴ്ച ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് പോകുമെന്ന് അമീരി ദിവാന്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു .
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുമെന്നും അമീരി ദിവാന്‍ അറിയിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
