റമദാന്‍ ആരംഭം മാര്‍ച്ച് ഒന്നിന്; ഖത്തര്‍ കലണ്ടര്‍ ഹൗസ്

ramadan 2

ദോഹ: ജ്യോതിശാസ്ത്രപരമായി വിശുദ്ധ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് 1 ശനിയാഴ്ച ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കുവൈത്തിലെ അല്‍-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വെള്ളിയാഴ്ച, ദോഹ, കുവൈത്ത് സമയം പുലര്‍ച്ചെ 3:45 ന് ചന്ദ്രക്കല ദൃശ്യമാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസും അല്‍-അജാരി സയന്റിഫിക് സെന്ററും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

സൂര്യാസ്തമയത്തിന് ശേഷം 32 മിനിറ്റ് കഴിഞ്ഞ് ചന്ദ്രക്കല ഉദിക്കുമെന്നും വൈകുന്നേരം ഖത്തറിന്റേയും കുവൈത്തിന്റേയും ആകാശത്ത് ചന്ദ്രക്കല കാണാന്‍ കഴിയുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു. അതേസമയം വിശുദ്ധ റമദാന്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയുടേതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading