ദോഹ: ഖത്തറില്‍ പഴയ മെട്രാഷ് 2 (Metrash 2) ആപ്പ് നിര്‍ത്തലാക്കുന്നു. 2025 മാര്‍ച്ച് 1 മുതല്‍ പഴയ മെട്രാഷ് 2 ആപ്പ് നിര്‍ത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) ഇ-സേവനങ്ങള്‍ തുടര്‍ന്നും ആക്‌സസ് ചെയ്യുന്നതിന് ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമായ പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്ലിക്കേഷന്‍ ഐഒഎസ് വേര്‍ഷന്‍ 13-ലും അതിനുമുകളിലുള്ളവയിലും ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 29-ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഡിസംബറില്‍ മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഉപയോക്തൃ-സൗഹൃദ രൂപകല്‍പ്പനയും പുതിയ പേയ്മെന്റ് രീതികളും ഉള്‍പ്പെടെയുള്ള പുതിയ ആപ്പ് ഉപയോക്താക്കളെ വിപുലമായ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു. പേഴ്‌സ്ണല്‍ ഓതറൈസേഷന്‍ (വ്യക്തിഗത അംഗീകാരം) , റിക്വസ്റ്റ്, റീ പ്രിന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പുതിയ ആപ്പില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പുതിയ മെട്രാഷ് ആപ്പില്‍ ഖത്തര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഇല്ലെങ്കിലും ഭാര്യയുടെയും മക്കളുടെയും രജിസ്ട്രേഷനും സാധ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
