ദോഹ: ഖത്തറിലെ അല്‍ റയ്യാന്‍ ഏരിയയിലെ അല്‍ റയ്യാന്‍ പാലസ് ഇന്റര്‍സെക്ഷനില്‍ ഗതാഗത നിയന്ത്രണം. അല്‍ റയ്യാന്‍ പാലസ് ഇന്റര്‍സെക്ഷനിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ (സ്ട്രീറ്റ് 950) ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. ഫെബ്രുവരി 15, ശനിയാഴ്ച മുതല്‍ 2025 ഫെബ്രുവരി 21 വെള്ളി വരെ റോഡില്‍ ഗതാഗതം തടസ്സപ്പെടും.
ലൈറ്റിംഗ്, നിരീക്ഷണം, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി രാത്രി സമയങ്ങളില്‍ റോഡ് അടച്ചിടും. യാത്രക്കാര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
