ദോഹ: ഖത്തറിലെ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ഇ-വിസ സൗകര്യം ആരംഭിച്ചു. ഖത്തരി പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ഇ-വിസ അനുവദിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും https://indianvisaonline.gov.in/evisa/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഇ-വിസയ്ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
അപേക്ഷാ സമര്‍പ്പിക്കേണ്ട രീതി, വ്യവസ്ഥകള്‍, ഇ-വിസ ലഭിക്കുന്നതിനുള്ള കൂടുതല്‍ വിശദാംശങ്ങള്‍ എന്നിവയും പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ഖത്തര്‍ പൗരന്മാര്‍ക്ക് പേപ്പര്‍ വിസ സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
