ദോഹ: ഖത്തറില്‍ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ, ഫെബ്രുവരി 17, തിങ്കളാഴ്ച രാവിലെ 6 മണി വരെ കാലാവസ്ഥ മേഘാവൃതമായിരിക്കും. ചില സമയങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും രാത്രിയില്‍ ചിലയിടങ്ങളില്‍ താരതമ്യേന തണുപ്പിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശും.
ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
