ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി

erth

ഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഇന്ന്, പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് നഗരവാസികള്‍. പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികള്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

അതേസമയം, ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.

ഡല്‍ഹിയില്‍ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 5 കിലോമീറ്റര്‍ മാത്രമായിരുന്നു ഭൂചലനത്തിന്റെ ആഴം. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading