ദോഹ : ഖത്തറിൽ മൂന്നാമത് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഡേറ്റ്സ് എക്‌സിബിഷന് തുടക്കം. സൗഖ് വാഖിഫിലെ ഈസ്റ്റേൺ അരീനയിൽ ഇന്നലെ, ഫെബ്രുവരി 13 വ്യാഴാഴ്ച ആരംഭിച്ച ഈന്തപ്പഴ പ്രദർശന-വിപണന മേള 12 ദിവസം നീണ്ടുനിൽക്കും. പ്രാദേശിക, അന്തർദേശീയ വിപണികളിൽ നിന്നുള്ള പ്രീമിയം ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കും.
സൗദി അറേബ്യ, യെമൻ, അൾജീരിയ, ഒമാൻ, പാകിസ്ഥാൻ, സുഡാൻ തുടങ്ങിയ ഏഴ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 95 കമ്പനികളും പങ്കെടുക്കും. സന്ദർശകർക്ക് മെദ്‌ജൂൽ, ഖുദ്രി, ഹലാവി, മസാഫത്തി എന്നിവയും മറ്റും ഉൾപ്പെടെ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ആസ്വദിക്കാം. ഈന്തപ്പഴങ്ങളുടെയും അറബിക് കോഫിയുടെയും കോംപ്ലിമെൻ്ററി രുചികളും ആസ്വദിക്കാം. ഫെബ്രുവരി 24 വരെ നീണ്ടുനിൽക്കുന്ന മേളയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3:30 മുതൽ രാത്രി 10 വരെയും സന്ദർശകരെ സ്വാഗതം ചെയ്യും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
