ദോഹ: മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവരങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനുമായി നാഷണല്‍ കമ്മിറ്റി ഫോര്‍ കോംബാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗും (എന്‍സിസിഎച്ച്ടി) സുപ്രീം ജുഡീഷ്യറി കൗണ്‍സിലും (എസ്ജെസി) ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ചു.
തൊഴില്‍ മന്ത്രിയും എന്‍.സി.സി.എച്ച്.ടി ചെയര്‍മാനുമായ ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍റിയും എസ്.ജെ.സി പ്രസിഡന്റും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഡോ. ഹസന്‍ ബിന്‍ ലഹ്ദാന്‍ അല്‍ ഹസന്‍ അല്‍ മോഹന്‍നാദിയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ദേശീയ അന്തര്‍ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സംയുക്ത ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടാണ് കരാര്‍.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
