അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ, വെറ്ററിനറി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളുമായി അജ്മാന്‍

pet

അജ്മാന്‍: വെറ്ററിനറി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളുമായി അജ്മാന്‍ മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന് എല്ലാ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞാല്‍ മൂന്നു മാസത്തിനുള്ളില്‍ അവ ശരിയായ രീതിയില്‍ തന്നെ സംസ്‌കരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓണ്‍-കോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ പരിശീലിക്കുന്നതിന് സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ, സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന ഫെസിലിറ്റി ലൈസന്‍സ്, പൊതുജനാരോഗ്യ കീട നിയന്ത്രണ കരാര്‍, വെറ്ററിനറി വസ്തുക്കള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള കരാര്‍, വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വാങ്ങല്‍, വില്‍പ്പന ഇന്‍വോയ്സുകള്‍ തുടങ്ങിയ രേഖകളും ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അജ്മാന്‍ മുനിസിപ്പാലിറ്റി അടുത്തിടെ കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ വെറ്ററിനറി നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ പോലുള്ള വെറ്ററിനറി സ്ഥാപനങ്ങള്‍ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുമെന്ന് അജ്മാനിലെ പൊതു ആരോഗ്യ മേഖല എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഖാലിദ് മൊയീന്‍ അല്‍ ഹൊസാനി പറഞ്ഞു. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ കണ്ടുെകെട്ടുകയും ചെയ്യും. ലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like