ഖിഫ്; ഈസക്ക അനുസ്മരണം ഇന്ന്

isakka

ദോഹ: പ്രവാസലോകത്തെ കലാ, സാംസ്‌കാരിക, സാമൂഹിക, കായിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ഈസക്കയെ (കെ. മുഹമ്മദ് ഈസ) ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (QIFF) അനുസ്മരിക്കുന്നു. ഇന്ന്, ഫെബ്രുവരി 15, ശനിയാഴ്ച രാത്രി 8 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങിൽ കായിക പ്രേമികളും മുന്‍ ഫുട്‌ബോള്‍ താരങ്ങളും ഒത്തുചേരും. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ദീര്‍ഘകാല പ്രസിഡന്റും നിലവില്‍ ചീഫ് കോഡിനേറ്ററുമായിരിക്കെയായിരുന്നു ഈസക്ക അകാലത്തില്‍ വിടപറഞ്ഞത്.

WhatsApp Image 2025 02 14 at 10.20.33 PM 1

നിരവധി അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ഈസക്ക നേതൃത്വം നല്‍കിയ അതേ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ എല്ലാവരും എത്തിച്ചേരണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (QIFF) അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like