ദോഹ: ഖത്തറില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്, ശനിയാഴ്ച കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. ചിതറിക്കിടക്കുന്ന മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയില്‍ താരതമ്യേന കാലാവസ്ഥ തണുപ്പുള്ളതായിരിക്കും.
കടല്‍ത്തീരത്ത്, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരത്ത് കാറ്റ് വടക്കുപടിഞ്ഞാറ് ദിശയില്‍ 10 – 20 നോട്ട് വേഗതയില്‍ വീശും. ഇടിമിന്നലോടുകൂടി 28 നോട്ട് വരെ വേഗതയില്‍ വീശുമെന്നും അതോറിറ്റി അറിയിച്ചു. ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
