അബുദാബി: യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡന്‍സി പെര്‍മിറ്റ്, അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. ഇതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും.
സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡന്‍സി വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭിച്ചത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
