ദോഹ: ഖത്തറില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച് സോണ്‍ കേന്ദ്രങ്ങളില്‍ ‘സ്‌പോര്‍ട്ടീവ്-2025’ സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിന്റേയും വ്യായാമ ശീലങ്ങളുടേയും പ്രാധാന്യം ഹ്രസ്വ പ്രഭാഷണങ്ങളിലൂടെയും പ്രായോഗിക ദൃശ്യങ്ങളിലൂടെയും വിശദീകരിക്കപ്പെട്ട ഫിറ്റ്‌നസ് സെഷനുകള്‍ക്ക് ദോഹയിലെ പ്രമുഖ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കി. ജൂനിയര്‍, സീനിയര്‍, ജനറല്‍ തുടങ്ങി വിവിധ തലങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ പങ്കെടുത്തവര്‍ക്കും പ്രേക്ഷകര്‍ക്കും ആവേശം പകര്‍ന്നു.

ഗ്ലോബല്‍ ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് സെന്റര്‍ മൈദര്‍, പേള്‍ സ്‌കൂള്‍ തുമാമ, പിഎസ്‌ഐ അക്കാദമി ഗറാഫ, സ്‌പോര്‍ട്‌സ് സെന്റര്‍ റൗളത്തുല്‍ ഹമാമ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്ടീവ് മത്സരങ്ങളില്‍ ആസ്പയര്‍, ഉം ഗുവൈലിന, മുഷൈരിബ്, കര്‍ത്തിയാത്ത് സെക്ടറുകള്‍ ജേതാക്കളായി. വിജയികളെ നാഷണല്‍ നേതാക്കളായ ഉബൈദ് വയനാട്, ഹാരിസ് പുല്ലാശേരി, നംഷാദ് പനമ്പാട് എന്നിവര്‍ അനുമോദിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്‌സി) മാനേജിംഗ് കമ്മിറ്റി അംഗം ബഷീര്‍ തുവാരിക്കല്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ നേതാക്കളായ ഷഫീഖ് കണ്ണപുരം, ഷംസുദ്ദീന്‍ സഖാഫി തെയ്യാല തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. സ്‌പോര്‍ട്ടീവിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും ഉണ്ടായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
